Friday 13 September 2013

അജിത്തിനെയും കാര്‍ത്തിയെയും പിന്നിലാക്കി സൂര്യയും വിജയ്‌യും മുന്നോട്ട്.

ചെന്നൈ: കോളിവുഡില്‍ അജിത്തിനെയും കാര്‍ത്തിയെയും പിന്നിലാക്കി കാര്‍ത്തിയുടെ ചേട്ടനായ സൂര്യയും ഇളൈദളപതി വിജയ്‌യും മുന്നോട്ട്.സാറ്റലൈറ്റ് തുക പ്രകാരമുള്ള കണക്കെടുക്കുമ്പോഴാണ് സൂര്യയും വിജയ്‌യും മറ്റുള്ളവരെ പിന്നിലാക്കി മുന്നോട്ട് കുതിക്കുന്നത്.
വിജയ് നായകനായി അഭിനയിച്ച പുതിയ സിനിമ തലൈവക്ക് ചാനലുകളില്‍ നിന്നും ലഭിച്ച സാറ്റലൈറ്റ് തുക 15 കോടി രൂപയാണ്. ഇതേ തുക തന്നെയാണ് സൂര്യയുടെ ഇനി റിലീസാകാനുള്ള ചിത്രത്തിനും ലഭിച്ചിരിക്കുന്നത്.അതേസമയം അജിത് നായകനായ വീരത്തിന് ലഭിച്ചത് 13 കോടി രൂപയാണ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന കാര്‍ത്തിയുടെ ഏറെ പ്രതീക്ഷയോടെ ഇറങ്ങുന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്ന സാറ്റലൈറ്റ് തുക 11.5 കോടി രൂപയാണ്.
 

Friday 6 September 2013

വിവാഹശേഷം മീന വരുന്നു, മോഹന്‍ലാലിന്റെ ഭാര്യയാകാന്‍!!!

കുറച്ചുനാളായി മോഹന്‍ലാലിന്റെ പുതിയ ചിത്രത്തില്‍ ഭാര്യയായി അഭിനയിക്കാന്‍ നടിയേ തേടി നടക്കുന്നു. പലരും ആദ്യം തയാറാവുകയും പിന്നീട് കൗമാരക്കാരായ മക്കളുടെ വരെ അമ്മയാകുന്ന റോളാണെന്ന് കേള്‍ക്കുമ്പോള്‍ വിട്ടുപോകുകയുമായിരുന്നു ചെയ്തത്. മലയാളത്തിലെ പലനടിമാരെയും തെരഞ്ഞെങ്കിലും ഒരാളും കഥ കേട്ടതോടെ തയാറായില്ല. അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന് ചിന്തിച്ച് സംവിധായകന്‍ തമിഴ് രംഗത്തേക്കു കടന്നു. പ്രതീക്ഷിച്ചതു പൊലെയായിരുന്നില്ല കാര്യങ്ങള്‍ . അവിടെയും ഇതേ അവസ്ഥയിലായിരുന്നു. സിമ്രാന്‍ വരെ റോള്‍ ഏറ്റെടുത്തെങ്കിലും പിന്നീട് പിന്‍മാറി. മോഹന്‍ലാലിന്റെ നായികയാകാന്‍ ആരും വരുന്നില്ലെന്ന് വാര്‍ത്ത വ്യാപകമായി പ്രചരിച്ചു. ഒടുവില്‍ ഈ പ്രശ്‌നത്തിന് പരിഹാരമായിരിക്കുന്നു. വര്‍ണ്ണപ്പകിട്ട്, ഒളിമ്പ്യന്‍ അന്തോണി ആദം, ഉദയനാണ് താരം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയായ മീന ഈ ചിത്രത്തിലൂടെ തിരിച്ചുവരുമെന്നാണ് പുതിയ വാര്‍ത്തകള്‍ . യുവ സംവിധായകന്‍ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രം കൂടിയായ ഇതില്‍ മീന മോഹന്‍ലാലിന്റെ ഭാര്യയാകുമെന്നാണ് കേള്‍ക്കുന്നത്.

ദിലീപ് വീണ്ടും പിന്നണി പാടുന്നു...

ദിലീപ് വീണ്ടും പിന്നണി പാടുന്നു. ശൃംഗാരവേലനിലാണ് ദിലീപ് പാടുന്നത്. അഫ്‌സലിനൊപ്പം 'അശകൊശലേ പെണ്ണുണ്ടോ...' എന്ന പാട്ടാണ് ദിലീപ് ചിത്രത്തിനായി പാടുന്നത്. തിളക്കം, സൗണ്ട് തോമ എന്നീ ചിത്രങ്ങളില്‍ ദിലീപ് പാടിയിട്ടുണ്ട്. മായാമോഹിനി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ദിലീപും ജോസ് തോമസും ഒന്നിക്കുന്ന ചിത്രമാണ് ശൃംഗാരവേലന്‍. തമിഴ് താരം വേദികയാണ് നായിക. ലാല്‍, നെടുമുടിവേണു, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ഉദയ്കൃഷ്ണ സിബി കെ തോമസ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഓണച്ചിത്രമായി ചിത്രം പ്രദര്‍ശനത്തിനെത്തും.

Thursday 5 September 2013

ജനനായകന്‍ വെള്ളിത്തിരയില്‍!!

തിരുവനന്തപുരം: രാഷ്ട്രീയ നേതാവെന്ന നിലയില്‍ നിരവധി അനുയായികളുള്ള വിഎസ് ഇതാ അഭിനയത്തിലൂടെയും ആരാധകരെ സൃഷ്ടിക്കുന്നു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അഭിനയിക്കുന്ന ആദ്യ സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരത്ത് ആരംഭിച്ചു. സെയ്ദ് ഉസ്മാന്‍ സംവിധാനം ചെയ്യുന്ന 'അറ്റ് വണ്‍സ്' എന്ന ചിത്രത്തില്‍ പൊതുജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കുന്ന രംഗത്താണ് വി.എസ്. അച്യുതാനന്ദന്‍ പ്രത്യക്ഷപ്പെടുന്നത്. ജനങ്ങളെ വേട്ടയാടുന്ന ചില സാമൂഹികവിപത്തുകള്‍ക്കെതിരേയാണ് വി.എസിന്റെ സന്ദേശം. കന്റോണ്‍മെന്റ് ഹൗസില്‍ വി.എസ്. പങ്കെടുക്കുന്ന രംഗം കഴിഞ്ഞ ദിവസം സംവിധായകന്‍ സെയ്ദ് ഉസ്മാന്‍ ചിത്രീകരിച്ചു. പ്രതിപക്ഷ നേതാവായി തീപ്പൊരി പ്രസംഗം നടത്തുന്ന വി.എസ്. വെള്ളിത്തിരയിലും നല്ല പ്രകടനമാണ് നടത്തിയതെന്നും ആദ്യ ടേക്കില്‍ രംഗം ഓക്കെയായെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ആദം അയൂബ് അവതരിപ്പിക്കുന്ന ഡോ. അജ്മലിന്റെ 'അറ്റ് വണ്‍സ്' എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തുന്ന രംഗത്തും വി.എസ്. പങ്കെടുത്തിട്ടുണ്ട്. പുസ്തകപ്രകാശനം നിര്‍വഹിച്ച ശേഷം വി.എസ്. പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതാണ് രംഗം. 'മിസ് ലേഖാ തരൂര്‍' എന്ന ചിത്രത്തില്‍ മീരാ ജാസ്മിന്റെ നായകനായി അഭിനയിച്ച ബദ്രിയാണ് 'അറ്റ് വണ്‍സി'ല്‍ നായകന്‍. സിനിമാകമ്പനി, അയാളും ഞാനും തമ്മില്‍, ഒറീസ എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷത്തിലെത്തിയ ശ്വാസികയാണ് നായിക. റെജി പ്രകാശ്, തലൈവാസല്‍ വിജയ്, ജഗദീഷ്, ബേസില്‍, ഇന്ദ്രന്‍സ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. കൊച്ചു പ്രേമന്‍, ശശി കലിംഗ, പ്രേം ഷാനവാസ്, ടി.എസ് രാജു, ശെന്തില്‍, അസീസ,് ശ്രീകുമാര്‍, ആദം ആയൂബ്, ബി.ആര്‍ ഗോപു, യമുന, മാസ്റ്റര്‍ അഭിജിത്ത്, ബേബി ദിയ എന്നിവരാണ് മറ്റു താരങ്ങള്‍.ആറ്റിങ്ങല്‍ ഫിലിംസിന്റെ ബാനറില്‍ സഫീര്‍, റിയാദ്, കിളിമാന്നൂര്‍ രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മോഹന്‍ലാല്‍ കൂതറയാകുന്നു....!!!!

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിനു ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ കൂതറയുടെ ചിത്രീകരണം വെള്ളിയാഴ്ച ആരംഭിക്കും. ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രം മോഹന്‍ലാല്‍ അവതരിപ്പിക്കും. കരിയറിലെ ഒരു വ്യത്യസ്ഥമായ കഥാപാത്രമാകുമെന്നാണ് അണിയറ സംസാരം. ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ലക്ഷദ്വീപാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മരൈക്കാര്‍ പ്രൊഡക്ഷന്‍സ് റീലോഡഡിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് മരൈക്കാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ മോഹന്‍ലാലിന്റെ വേഷം ഉള്‍കൊള്ളുന്ന ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.യുവതാരങ്ങളായ ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, സണ്ണിവെയ്ന്‍ തുടങ്ങിയ താരങ്ങളാണ് ലാലിനോപ്പം ചിത്രത്തില്‍ എത്തുന്നത്.

Sunday 1 September 2013

Thuppaki Tamil Vijay's movie 2012 in HD

Thuppakki (English: The Gun) is a 2012 Tamil action thriller film written and directed by AR It features Vijay and Kajal Aggarwal in the lead roles, Vidyut Jamwal as main antagonist, as well as Jayaram and Sathyan in supporting roles. The film, produced by S. Thanu, features background score and soundtrack composed by Harris Jayaraj with cinematography handled by Santhosh Sivan, who with Thuppakki, introduced the Arri Alexa camera to Indian cinema.
Murugadoss.
The story revolves around an Indian army intelligence officer from a Mumbai-based Tamil family and the decisions he takes after his life undergoes a sudden turn. The film, which commenced production in December 2011 in Mumbai, was released on 13 November 2012, coinciding with the festival of Diwali. Upon release, the film opened to mostly positive reviews from critics and became the highest grossing film of 2012 in Tamil. A Telugu-dubbed version, that released simultaneously under the same title in Andhra Pradesh, was also very well received. The film is being remade in Hindi as Pistol with Akshay Kumar and Sonakshi Sinha in the lead roles.

Plot

Jagdish (Vijay), a captain in the Indian Army, returns to Mumbai from Kashmir. On his arrival, his parents and younger sisters force him to see Nisha (Kajal Aggarwal), who they chose for him to be married to. At the bride-viewing ceremony, Jagdish makes up excuses to avoid marrying her, which includes commenting about her being old-fashioned. On the contrary, Nisha is a college-level boxer, who is completely modern in her outlook. Jagdish realises this and falls for her, which she reciprocates.
One day, while meeting with his police officer-friend Balaji (Sathyan), Jagdish witnesses the explosion of a bus in which they had travelled. He captures the man, who planted the bomb in that bus, and soon finds out that he is a mere executor, a sleeper cell, whose only role was to plant the bomb. He also discovers that the Islamic terrorist group Harkat-ul-Jihad al-Islami, which the bomber belongs to, has planned various such attacks in the city in a couple of days. Enlisting the help of his fellow Army men and Balaji, Jagdish manages to thwart these attacks and kill twelve terrorists.
When the leader of the terrorist group (Vidyut Jamwal) finds out about the role of Jagdish in the failure of the terrorist attack, he begins to target the families of the army men, except Jagdish, by kidnapping someone close to them. When Jagdish realizes the plan, he substitutes one of the people to be kidnapped with his younger sister Sanjana (Deepthi Nambiar). Using his pet dog and his sister's dupatta, he manages to reach the terrorists' hideout, rescuing his sister, who was about to be killed after Jagdish's bluff was exposed, and the other victims and eliminating the terrorist personal. Asif Ali, second-in-command of the sleeper-cell is captured and killed by Jagdish.
When this attack fails, the terrorist leader decides to target Jagdish himself. He asks Jagdish to surrender to him, or else there would be more terrorist attacks. Jagdish decides to sacrifice his life and hatches a plan with his fellow army men. Jagdish meets the leader in a ship, which has been rigged with a bomb planted by Jagdish's henchman. When he finds out about the leader's plan however, which is to expose Jagdish's army team as terrorists and knowing about a Muslim terrorist in the Indian defence — Kameeruddin (Zakir Hussain), he fights the leader and escapes with him in a boat. After the ship explodes, he kills the leader. The film ends with the suicide of Kameeruddin, and Jagdish and his team returning to Kashmir.

Cast

  • Vijay as Jagdish
  • Kajal Agarwal as Nisha
  • Sathyan as Balaji
  • Vidyut Jamwal as the sleeper cell's leader
  • Jayaram as V. Ravichandran
  • Zakir Hussain as Kameeruddin
  • Deepthi Nambiar as Sanjana
  • Manobala as Nisha's father
  • Anupama Kumar as Nisha's mother
  • Akshara Gowda as Swetha
  • Md Asif as Asif Ali
  • Prashant Nair as Noel
  • Gautham Kurup as the first sleeper cell
  • Meenakshi in a Special appearance
  • AR Murugadoss (Special appearance in the song Google Google)
  • Santhosh Sivan (Special appearance in the song Google Google )

Tracklist
No. Title Lyrics Singer(s) Length
1. "Google Google"   Madhan Karky Vijay, Andrea Jeremiah, Joe, Krishna Iyer 06:07
2. "Antarctica"   Madhan Karky Vijay Prakash, Krish, Devan, Rajeev 04:58
3. "Kutti Puli Kootam"   Viveka Hariharan, Tippu, Narayanan, Sathyan, Ranina Reddy 06:06
4. "Poi Varava"   Pa. Vijay Karthik, Chinmayi 05:46
5. "Vennilave"   Na. Muthukumar Hariharan, Bombay Jayashri 04:47
6. "Alaikaa Laikka"   Pa. Vijay Javed Ali, Sayanora Phillip, Sharmila 05:01
7. "Jagadish on Mission (Theme)"     Instrumental 03:24
Total length:
36:12

Box office

India
On the opening day, Thuppakki netted around INR9.25 crore (US$1.5 million) in Tamil Nadu box office alone. It collected a sum of INR45.6 crore (US$7.3 million) in Tamil Nadu, and INR65.32 crore (US$10 million) worldwide by its first week. In Chennai city alone, the film netted INR4.83 crore (US$770,000) in its first week with an average theater occupancy of 99%. The second week witnessed an occupancy of 90% in the city and netted around INR9.41 crore (US$1.5 million) creating a new record for Vijay and taking a distributor share of INR4.60 crore (US$730,000) in 13 days. It still stood in the number one position by the third week resulting in a total collection of INR11.36 crore (US$1.8 million). After a long run for 8 weeks at the Chennai box office, the film netted INR13.4 crore (US$2.1 million), the second highest figure among Tamil films.
Ten days after the release, Thuppakki was successfully released in 31 screens in Mumbai. It was bought for a record price in Karnataka by a leading distributor, and opened well at the box office there. The opening 3-day collection from 8 multiplexes of Bangalore alone netted at INR31.8 lakh (US$51,000) Thuppakki was released in 126 screens in Kerala and raked in INR4 crore (US$640,000) in just two days with a distributor share of INR2 crore (US$320,000), which is a record for any Tamil release. Many of the centers witnessed police charging before the shows and were forced to go for a fifth show on the first day which resulted in almost 600 shows in a single day: a record number of screenings for any film in the state. The film reached the INR100 crore (US$16 million) mark in 11 days of its release. In its financial results for the quarter ending December 31, 2013, Eros announced a domestic net revenue of INR180 crore (US$29 million) for Thuppakki.




Watch full movie at here for free:Thuppaki Tamil Vijay's movie 2012 in HD

മഞ്ജു വാര്യര്‍ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു.!

പ്രശസ്ത നടി മഞ്ജു വാര്യര്‍ നീണ്ട 15 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു...തിരിച്ചുവരവ് മലയാളത്തിന്‍റെ സ്വന്തം താരരാജാവ് മോഹന്‍ലാലിനൊപ്പം,രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം നവംബറിലോ ഡിസമ്പറിലോ ആയി ചിത്രീകരണം തുടങ്ങും എന്നാണു അറിയാന്‍ കഴിഞ്ഞത്.ചിത്രത്തില്‍ മഞ്ജുവിന് ഇതുവരെ ഒരു മലയാള നടിക്കും ലഭിക്കാത്ത പ്രതിഫലമാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനുമുന്‍പ് മോഹന്‍ലാലും മഞ്ജുവാര്യരും രഞ്ജിത്തും ഒരുമിച്ച  ചിത്രം   "ആറാം തമ്പുരാന്‍"  മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായിരുന്നു.


പുതിയ ചിത്രത്തിന്‍റെ കഥയെക്കുറിച്ചോ കഥാപാത്രങ്ങളെ ക്കുറിച്ചോ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.അതെ സമയം പുതിയ സിനിമ ആറാം തമ്പുരാന്‍റെ രണ്ടാം ഭാഗമല്ലെന്നും പുതിയ കഥയും കഥാസന്ദര്‍ഭങ്ങളുമായിരിക്കുമെന്നും രഞ്ജിത്ത് വ്യക്തമാക്കി.സിനിമയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വരുന്നതെ ഉള്ളു..ഏതായാലും മലയാളികള്‍ക്ക് നല്ലൊരു ദൃശ്യ വിരുന്നൊരുക്കാന്‍ ഇവര്‍ ഒരുമിക്കുന്നു എന്നുള്ളത് പ്രതീക്ഷയ്ക്ക് വകയുള്ള ഒരു കാര്യമാണ്.മറ്റൊരു ജഗന്നാഥനും ഉണ്ണിമായയും വെള്ളിത്തിരയില്‍ ആടി തകര്‍ക്കുന്നതിനായി നമുക്ക് കാത്തിരിക്കാം.