Friday, 6 September 2013

ദിലീപ് വീണ്ടും പിന്നണി പാടുന്നു...

ദിലീപ് വീണ്ടും പിന്നണി പാടുന്നു. ശൃംഗാരവേലനിലാണ് ദിലീപ് പാടുന്നത്. അഫ്‌സലിനൊപ്പം 'അശകൊശലേ പെണ്ണുണ്ടോ...' എന്ന പാട്ടാണ് ദിലീപ് ചിത്രത്തിനായി പാടുന്നത്. തിളക്കം, സൗണ്ട് തോമ എന്നീ ചിത്രങ്ങളില്‍ ദിലീപ് പാടിയിട്ടുണ്ട്. മായാമോഹിനി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ദിലീപും ജോസ് തോമസും ഒന്നിക്കുന്ന ചിത്രമാണ് ശൃംഗാരവേലന്‍. തമിഴ് താരം വേദികയാണ് നായിക. ലാല്‍, നെടുമുടിവേണു, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ഉദയ്കൃഷ്ണ സിബി കെ തോമസ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഓണച്ചിത്രമായി ചിത്രം പ്രദര്‍ശനത്തിനെത്തും.

No comments:

Post a Comment